മലപ്പുറം: മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഈ മാസം 13ന് തുടങ്ങും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 5.30ന് വ്യവസായ മന്‍ന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുമെന്ന് ബേങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന അമ്പതിന പദ്ദതിയുടെ പ്രഖ്യാപനം ടൂറിസം മന്ത്രി എപി അനില്‍കുമാര്‍ നിര്‍വഹിക്കും. ഡോക്യുമെന്ററി നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്യും. പി ഉബൈദുള്ള എം എല്‍ എ അധായക്ഷത വഹിക്കും. 1962ല്‍ ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബേങ്ക് 1997 മുതല്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവിയിലുള്ള ഓഡിറ്റ് ക്ലാസിഫിക്കേഷനും എ ഗ്രേഡില്‍ നിലനിര്‍ത്തിവരുന്നു. 2000ല്‍ മുഴുവന്‍ ബ്രാഞ്ചുകളും കമ്പ്യൂട്ടര്‍ വത്കരിച്ച ബേങ്ക് 2006ല്‍ എ ബി ബി സംവിധാനവും നടപ്പിലാക്കി. സംസ്ഥാനത്ത് ആദ്യമായി ബ്രാഞ്ചുകളെ ബന്ധിപ്പിച്ച് എ ടി എം നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ സഹകരണ ബേങ്കാണിത്. 124 കോടിയുടെ പ്രവര്‍ത്തന മൂലധനമുള്ള ബാങ്കില്‍ 114 കോടി രൂപയുടെ നിക്ഷേപ ബാക്കിയുണ്ട്. ബേങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 175 കോടി രൂപയുടെ വിവിധ വായ്പകള്‍ നല്‍കിയതായും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബേങ്ക് പ്രസിഡന്റ് കെ കെ അബ്ദുള്ള, വൈസ് പ്രസിഡന്റ് പി സമീര്‍ബാബു, എം മുഹമ്മദ്, ബി അഷ്‌റഫ്, എം സലീം, സെക്രട്ടറി പി വിജയകുമാരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Malappuram, Bank, കേരള, Malappuram co-operative Bank
إرسال تعليق