മലപ്പുറം: എന്റോസള്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ എന്റോ സള്‍ഫാന്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പുമരം ഒരുക്കി. മലപ്പുറം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപമായിരുന്നു ഒപ്പുമരം ഒരുക്കിയിരുന്നത്. മാരക കീടനാശിനിയായ എന്റോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്താനുള്ള നീക്കം ഉപേക്ഷിക്കുക, എന്റോ സള്‍ഫാന്റെ ഉപയോഗം രാജ്യത്ത് പൂര്‍ണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഒപ്പുമരം ഒരുക്കിയത്. വിദ്യാര്‍ഥികളും യാത്രക്കാരുമുള്‍പ്പടെ മരത്തില്‍ നിരവധി പേര്‍ ഒപ്പുവെച്ചു. എന്റോ സള്‍ഫാന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകരായ കരീം മാസ്റ്റര്‍, കെ മുജീബ്, മുജീബ് ഹസന്‍ നേതൃത്വം നല്‍കി.
Keywords: Malappuram, Endosulfan, കേരള,
إرسال تعليق