റേഷന്‍ അരിയും അവശ്യ സാധനങ്ങളും പിടിച്ചെടുത്തു

തിരൂര്‍: തിരൂര്‍ താലൂക്ക് വെട്ടിച്ചിറയില്‍ കോട്ടയ്ക്കല്‍ വളാഞ്ചേരി റോഡിന്റെ തെക്ക് ഭാഗത്തുള്ള വി.പി.സ്റ്റോര്‍ എന്ന പലചരക്ക് കടയുടെ മുന്‍വശത്ത് നിന്ന് എഫ്.സി.ഐ മുദ്രയുള്ള ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 300 കി.ഗ്രാം റേഷനരി പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറും സംഘവും പൊതുവിപണിയില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി പിടിച്ചെടുത്തത്.
തിരൂര്‍ താലൂക്കില്‍ ഇരിമ്പിളിയം പഞ്ചായത്തില്‍ വലിയകുന്നില്‍ വളാഞ്ചേരി-പട്ടാമ്പി റോഡില്‍ എന്‍.പി സ്റ്റോര്‍സില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ സപ്ലൈസ് ലൈസന്‍സില്ലാതെ സൂക്ഷിച്ചിരുന്ന 25 ക്വിന്റല്‍ അരി, 15 ക്വിന്റല്‍ പഞ്ചസാര, ആറ് ക്വിന്റല്‍ പയര്‍ വര്‍ഗങ്ങള്‍, രണ്ട് ക്വിന്റല്‍ ഭക്ഷ്യ എണ്ണ എന്നിവ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ പി.മുഹമ്മദ്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സ്റ്റോര്‍ ഉടമകള്‍ക്കെതിരെ അവശ്യസാധന നിയമ പ്രകാരം കേസെടുത്ത് നടപടികള്‍ ആരംഭിച്ചു.

Keywords: Tirur, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم