മലപ്പുറം: ബജറ്റില്‍ വകയിരുത്തിയ തുകക്ക് പുറമെ 1000 കോടി രൂപയുടെ സപ്ലിമെന്ററി ഫണ്ടുപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയ മേല്‍മുറി- മുണ്ടുപറമ്പ്-കൂട്ടിലങ്ങാടി ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗര റോഡ് നവീകരണ പദ്ധതിയിലുള്‍പ്പെടുത്തി കണ്ണൂര്‍, തൃശൂര്‍, കോട്ടയം നഗരങ്ങളിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മലപ്പുറം നഗരസഭയിലെ മുഴുവന്‍ റോഡുകളും നവീകരിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഫ്‌ളൈ ഓവര്‍, അണ്ടര്‍പാസ് എന്നിവ നിര്‍മിക്കും. റോഡുകളുടെ വശങ്ങള്‍ മനോഹരമാക്കുന്നതോടൊപ്പം മധ്യഭാഗത്തെ ഡിവൈഡറില്‍ ചെടികള്‍ വെച്ച്പിടിപ്പിക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ റോഡ് വികസനത്തിന് പ്രധാന തടസം സ്ഥലം ലഭിക്കാത്തതാണ്. കോഴിക്കോട് ആറ് മാസത്തിനകം സ്ഥലമെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത് റോഡുകളുടെ പ്രവൃത്തി സര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം.ഗിരിജ, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എച്ച്.ജമീലടീച്ചര്‍, നഗരസഭ പ്രതിപക്ഷ നേതാവ് പാലോളികുഞ്ഞു മുഹമ്മദ്, കൗണ്‍സിലര്‍മാരായ വീക്ഷണം മുഹമ്മദ്, കുന്നതൊടി മുംതാസ്, സി.നിര്‍മല, ആശ കല്ലുവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.

English Summery
PWD will expend 1000 crore for basic plans
إرسال تعليق