മലപ്പുറം: പെണ്‍കുട്ടികള്‍ക്ക് ആരോഗ്യ-ശുചിത്വ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സച്ചാര്‍ കമ്മിറ്റി നിര്‍ദേശ പ്രകാരം സ്‌കൂളുകളില്‍ നടപ്പാക്കിയ സൗഹൃദ ശൗചാലയങ്ങളുടെ സൗകര്യം അങ്കണവാടികളിലും ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 102 അങ്കണവാടികളില്‍ ശിശു സൗഹൃദ ശൗചാലയങ്ങള്‍ നിര്‍മിക്കുമെന്ന് സമ്പൂര്‍ണ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ റ്റി.പി.ഹൈദരാലി അറിയിച്ചു.
ജില്ലയിലെ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശൗചാലയങ്ങളും 23 സ്‌കൂളുകളില്‍ മൂത്രപ്പുരകളും നിര്‍മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത 25 പഞ്ചായത്തുകളില്‍ സാമൂഹിക ശുചിത്വ സമുച്ചയങ്ങള്‍ നിര്‍മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി. ഖരമാലിന്യ സംസ്‌കരണത്തിനായി 92 ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയ പദ്ധതി നിര്‍ദേശങ്ങളും ശുചിത്വ മിഷന്റെ സഹകരണത്തോടെ നടപ്പാക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 88 ശൗചാലയങ്ങളും124 മുത്രപുരകളും നിര്‍മിച്ചിരുന്നു. ഇതിനായി 1.82 കോടി വിനിയോഗിച്ചു.
നിലമ്പൂര്‍ കണയം കായി പട്ടികവര്‍ഗ കോളനി, വി.പി.എസ്.വി.ആയുര്‍വേദ മെഡിക്കല്‍ കോളെജ്, തിരൂര്‍ ബ്ലോക്ക് ഐ.സി.ഡി.എസ്. വെട്ടത്തൂര്‍-താഴെക്കോട്-പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകള്‍, അങ്ങാടിപ്പുറം പി.എച്ച്.സി, എടവണ്ണപ്പാറ ബസ് സ്റ്റാന്‍ഡ്, പോരൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി-പി.എച്ച്.സി-ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളില്‍ സാമൂഹിക ശുചിത്വ സമുച്ചയങ്ങള്‍ നിര്‍മിച്ചിരുന്നു.
പൂക്കോട്ടൂര്‍, വളാഞ്ചേരി, അങ്ങാടിപ്പുറം, മാറാഞ്ചേരി, വഴിക്കടവ് പഞ്ചായത്തുകളിലായി 1957 റിങ് -പൈപ്പ്-വെര്‍മി കംപോസ്റ്റ് യൂനിറ്റുകള്‍, ബയോ ഗാസ് പ്ലാന്റുകള്‍ എന്നിവയും അനുവദിച്ചിട്ടുണ്ട്.

English Summery
Sanitation centers in Anganwadi
إرسال تعليق