മലപ്പുറം: പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം മുസ്‌ലിം ലീഗ് കമ്മറ്റി സേവാകേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കാടേരി, ജനറല്‍ സെക്രട്ടറി വിടി ശിഹാബ്, കൊന്നോല യൂസഫ് , വികെ ബാവ, അബ്ദുല്‍ ഹക്കീം പ്രസംഗിച്ചു. അഷ്‌റഫ് പാറച്ചോടന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരുക്കിയ ജനകീയ പന്തലിന്റെ ഉദ്ഘാടനം മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി വി മുസ്ഥഫ നിര്‍വഹിച്ചു. മന്നയില്‍ അബുബക്കര്‍, വികെ സക്കീര്‍ ഹുസൈന്‍, പരി അബ്ദുല്‍ മജീദ്, റഹ്മത്തുള്ള ഇളമ്പിലക്കോട്, കെ കെ അഹ്ദുല്‍ ഹക്കീം നേതൃത്വം നല്‍കി.
English Summery
Protest rally to Passport Service Center
Post a Comment