മലപ്പുറം: പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ തൂതപ്പുഴയുടെ തീരത്തുള്ള ഇക്കോ- ഫ്രണ്ട്‌ലി പാര്‍ക്കായ ഫോളോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശനിയാഴ്ച വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ കെ പി സൈത് മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതര പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി വാട്ടര്‍റൈഡുകളും പൂളുകളും വെള്ളച്ചാട്ടങ്ങളും 4ഡി തിയ്യറ്ററും ഡ്രൈറൈഡുകളുമാണ് ഈ പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. സുനാമിയെ അനുസ്മരിപ്പിക്കുന്ന പുഷ്പക് റൈഡ്, പൂര്‍ണമായും മറച്ചിട്ടുള്ള ലേഡീസ് 4ഡി തിയ്യേറ്റര്‍, ഹോറസ് ഹൗസ് തുടങ്ങിയവയുമുണ്ട്. യു എ ഇ, ഖത്തര്‍, ബഹറൈന്‍, സൗദി, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങലില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ രൂപവത്കരിച്ച വെങ്ങാട് റിസോര്‍ട്ട്‌സ് ആന്റ് റിട്രീറ്റ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ അധീനതയിലാണ് പാര്‍ക്ക്. അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി എ പി അനില്‍കുമാറും 4ഡി തിയ്യറ്റര്‍ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുവി അലിയും വാട്ടര്‍ റൈഡ് ഉദ്ഘാടനം പാലോളി മുഹമ്മദ്കുട്ടിയും നിര്‍വഹിക്കും. വൈകീട്ട് ഏഴിന് പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഗാനമളയും കോമഡിഷോയും ഒരുക്കിയിട്ടുണ്ട്.
രാവിലെ 11.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവൃത്തി സമയം. വാര്‍ത്താസമ്മേളനത്തില്‍ കെ മുഹമ്മദ് കോയ, പി കെ മുഹമ്മദലി, കെ ബാപ്പുട്ടി, ഡോ. ശറഫ് പി ഹമീദ്, കെ മുഹമ്മദ് ഈസ എന്നിവരും സംബന്ധിച്ചു.
രാവിലെ 11.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവൃത്തി സമയം. വാര്‍ത്താസമ്മേളനത്തില്‍ കെ മുഹമ്മദ് കോയ, പി കെ മുഹമ്മദലി, കെ ബാപ്പുട്ടി, ഡോ. ശറഫ് പി ഹമീദ്, കെ മുഹമ്മദ് ഈസ എന്നിവരും സംബന്ധിച്ചു.
Keywords: Inauguration, Park, Malappuram, Valanjeri, കേരള,
Post a Comment