ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ മലപ്പുറം സെന്ററില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സിലേക്ക് പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും സ്റ്റൈപ്പന്റും ലഭിക്കും. ഹൗസ് കീപ്പിംഗ്, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫുഡ് ആന്റ് ബീവറേജ് മാനേജ്‌മെന്റ്, ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, ഫുഡ് നോളജ്,കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്‌സനാലിറ്റി ഡവലപ്‌മെന്റ് എന്നിവയില്‍ പത്തു മാസത്തെ പഠനവും സ്റ്റാര്‍ ഹോട്ടലുകളില്‍ മൂന്നു മാസത്തെ ട്രെയിനിംഗും ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി മെയ് 30.വിശദ വിവരങ്ങള്‍ക്ക് മലപ്പുറം ജൂബിലി റോഡിലെ പാലസ് ബില്‍ഡിംഗിലുള്ള മെല്‍ബണ്‍ അക്കാദമി (ബി.എസ്.എസ്. സ്റ്റഡി സെന്റര്‍)യുമായി ബന്ധപ്പെടണം. ഫോണ്‍-9847247066, 8907881886.

English Summery
Applications invited for hotel management course

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post