കണ്ണുരില്‍ പാര്‍ട്ടി കോളനികള്‍ സ്ഥാപിച്ച് ലീഗ് ഭീകരത സൃഷ്ടിക്കുന്നു: പി ജയരാജന്‍

കോട്ടക്കല്‍: കണ്ണുരില്‍ പാര്‍ട്ടി കോളനികള്‍ സ്ഥാപിച്ച് മുസ്‌ലിം ലീഗ് ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പി ജയരാജന്‍. സി പി എം മേഖലാ ജാഥ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിനെ പോലെ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. വ്യത്യസ്ഥ രാഷ്ട്രീയപാര്‍ട്ടികളോടൊപ്പമുള്ള യോജിച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വി എസ് അച്യൂതാനന്ദന്‍ കേന്ദ്രത്തിനയച്ച കത്ത് അദ്ദേഹം പാര്‍ട്ടി അംഗമായതിനാലാണ്. ഇതിന്റെ പേരില്‍ ഇനിയും പലതും കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വലതുപക്ഷം പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നത് വിമോചന കാലത്തെപോലെയുള്ള കമ്മ്യൂണിറ്റ് വിരുദ്ധജ്വരമാണ്. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ അപവാദ കഥകളാണ് വലതു പക്ഷം പ്രചരിപ്പിച്ചു കൊണ്ടിരുക്കുന്നത്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവരെയാണ് ഇവര്‍ ധീരനായകരായി ഉയര്‍ത്തിക്കാണിക്കുന്നത്. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ടി പി ചന്ദ്രശേഖരനെ വധിച്ചതെന്ന് പറഞ്ഞാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് പറഞ്ഞിട്ടും അതിന് തയ്യാറാകാതിരുന്ന പ്രവര്‍ത്തകരാണ് ധീര കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിയെ ധിക്കരിച്ച് പുറത്ത് പോയവരെ ധീരന്‍മാരായി കാണാന്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മര്യാതകള്‍ പാലിക്കാതെയും പാര്‍ട്ടി തീരുമാനം ലംഘിച്ചതിനുമാണ് ചന്ദ്രശേഖരനെ പുറത്താക്കിയത്. വാക്കും പ്രവര്‍ത്തിയും തുല്യതയുള്ളവരാണ് യഥാര്‍ഥ മാര്‍ക്കിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ടി കബീര്‍ അധ്യക്ഷത വഹിച്ചു. എന്‍ പുഷ്പരാജന്‍ സി ഉസ്മാന്‍, കെ പി സുമതി, ടി കെ ഹംസ പ്രസംഗിച്ചു.

English Summery
League build party colonies in Kannur: P Jayarajan

1 تعليقات

  1. പി ജയരാജന്‍ ഇത്ര വലിയ തമാശക്കാരനാണല്ലേ?

    ردحذف

إرسال تعليق

أحدث أقدم