യു.എ.ഇയില്‍ പെട്രോള്‍ വില കുത്തനെ കുറയ്ക്കുന്നു

ദുബായ്: യു.എ.ഇയില്‍ പെട്രോള്‍ വില കുത്തനെ കുറയ്ക്കുന്നു . എണ്ണ വില കുറയ്ക്കുന്നതു സംബന്ധിച്ച പ്രത്യേക സമിതിയുടെ ശുപാര്‍ശ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകരിച്ചു. 60 ശതമാനം കുറയ്ക്കാനാണ് ധാരണയായത്. പുതിയ തീരുമാന പ്രകാരം പെട്രോള്‍ ലിറ്ററിന് ഒരു ദിര്‍ഹത്തില്‍ താഴെ വില വരും. ഇപ്പോള്‍ വില ലിറ്ററിന് ഒരു ദിര്‍ഹം 72 പൈസയാണ്.
പുതുക്കിയ വില എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടിയ നിരക്കില്‍ പെട്രോള്‍ വിതരണം ചെയ്തിരുന്ന മൂന്നു രാജ്യങ്ങളില്‍ ഒന്നാണു യുഎഇ.

Keywords: Petrol, Price, UAE, Gulf, അറബി നാടുകള്‍, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم