മഞ്ചേരി: ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊരമ്പയില്‍ അഹമ്മദ് ഹാജി നഗറില്‍ നടക്കുന്ന ഹരിതം -മെഗാക്വിസ് റിയാലിറ്റി ഷോ മൂന്നിന് മഞ്ചേരിയില്‍ നടക്കും. പി.വി അബ്ദുല്‍വഹാബ് ഉദ്ഘാടനം ചെയ്യും. അഡ്വ. എം റഹ്മത്തുല്ല, അഡ്വ. എന്‍.സി ഫൈസല്‍, കണ്ണിയന്‍ അബൂബക്കര്‍ പങ്കെടുക്കും. നൗഷാദ് അരീക്കോടാണ് ക്വിസ് മാസ്റ്റര്‍.
രാവിലെ 10 മണിക്ക് മഞ്ചേരി കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് എലിമിനേഷന്‍ മത്സരം നടക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും യൂത്ത്ക്ലബ്ബുകളെയും പ്രതിനിധീകരിച്ച് നൂറോളം ടീമുകളാണ് പങ്കെടുക്കുന്നത്. ഒരു ടീമില്‍ രണ്ടുപേര്‍ വീതമാണ് പങ്കെടുക്കുക. ഈ മത്സരത്തില്‍ വിജയിക്കുന്ന പത്തു ടീമുകള്‍ ഫൈനല്‍ റൗണ്ടിലെത്തും. ഫൈനല്‍ മത്സരം ചുള്ളക്കാട് യു.പി സ്‌കൂളിലാണ് നടക്കുക. മത്സരത്തിനിടെ മാപ്പിളപ്പാട്ട്, ഒപ്പന, അറബനമുട്ട്, കോല്‍ക്കളി തുടങ്ങിയ മാപ്പിള കലാരൂപങ്ങളും അരങ്ങേറും.

Keywords: IUML, Muslim League, Manjeri, Malappuram,
إرسال تعليق