റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നൂതനമായ ആശയം ശ്രദ്ധേയമാകുന്നു

അബുദാബി: തൃശ്ശൂര്‍ സ്വദേശി സി.എം. അഹമ്മദ് കുട്ടിയുടെ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നൂതനമായ ആശയം ശ്രദ്ധേയമാകുന്നു. കേരളത്തിലെ റോഡപകടങ്ങളില്‍ മരിക്കുന്നവരെക്കുറിച്ചുള്ള ാര്‍ത്തകള്‍ വായിച്ച് മനസ്സ് മരവിച്ചാണ് അഹ്മദ്കുട്ടി ഇതിന് പരിഹാരം കണ്ടെത്തിയത്. തന്റെ നിര്‍ദേശങ്ങള്‍ ഡോക്യുമെന്ററികളിലൂടെയും ലഘുലേഖകളിലൂടെയും സംസ്ഥാനത്ത് പ്രചരിപ്പിക്കാന്‍ അവധിയെടുത്ത് നാട്ടില്‍പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ ഗള്‍ഫ് മലയാളി.
വായനശാലകള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്യുമെന്ററി വിതരണം ചെയ്യുമെന്ന് അഹമ്മദ്കുട്ടി പറഞ്ഞു.
കോളേജ് തലത്തിലും സ്‌കൂള്‍ തലത്തിലും സിഡി കാണാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക, ഹൈസ്‌കൂളില്‍ ഗതാഗത നിയമങ്ങള്‍ അടങ്ങുന്ന പാഠ്യപദ്ധതി നിര്‍ബന്ധമാക്കുക, എല്ലാ ടി.വി. ചാനലുകളും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വഴിയും അപകടത്തിന്റെ കാരണങ്ങള്‍ കാണിക്കുന്ന രീതിയിലുള്ള ഷോര്‍ട്ട് സീനുകള്‍ പ്രദര്‍ശിപ്പിക്കുക, എല്ലാ മെയിന്‍ റോഡിലേക്കുള്ള പോക്കറ്റ് റോഡിലും കൃത്യമായി ഹമ്പുകളും അപകടസൂചന കൊടുക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കുക, എല്ലാ കൊച്ചുപട്ടണങ്ങളിലും ആസ്പത്രി, സ്‌കൂള്‍ എന്നിവയുടെ മുന്നില്‍ 30 കി.മീ. സ്പീഡില്‍ മാത്രമേ വണ്ടി ഓടിക്കൂ എന്ന നിയമം കര്‍ശനമായും കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളാണ് സി.എം. അഹമ്മദ് കുട്ടി മുന്നോട്ടുവെക്കുന്നത്. വര്‍ഷങ്ങളായി തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ ട്രാഫിക് ബോധവത്കരണം നടത്താറുണ്ടെന്നും അഹമ്മദ് കുട്ടി പറഞ്ഞു.

Keywords: Road, Accident, Abudabi, Gulf, Malayalee

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم