എടവണ്ണ: എടവണ്ണ കുണ്ടുതോടുകടവില്‍ ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. ഗുണ്ടല്‍പേട്ട് മഹേഷ് എന്ന പവന്‍(25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് അപകടം. മഹേഷിനൊപ്പം ഒഴുക്കില്‍പെട്ട ഗിരീഷിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബംഗ്ലുരു ചാമുണ്ടേശ്വരി ഗ്രാനൈറ്റ് ആന്‍ഡ് മൈനിംഗ് കമ്പനിയുടെ അക്കൗണ്ടന്റാണ് മരിച്ച മഹേഷ്. ഗുണ്ടല്‍പേട്ട് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന എം ബി എ ബിരുദധാരിയയായ മഹേഷ് നാല് കൂട്ടുകാരോടൊപ്പം കമ്പനി ആവശ്യാര്‍ത്ഥം എടവണ്ണ മുണ്ടേങ്ങര കരിങ്കല്‍ ക്വാറി സന്ദര്‍ശിക്കാനെത്തിയതായിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുംവഴി ചാലിയാറില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കൂട്ടുകാരായ ഗിരീഷ്, ശശി, രംഗസ്വാമി എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. കല്ല് കൊത്തുന്ന ജോലിക്കായി എടവണ്ണയില്‍ കൂട്ടുകാരോടൊപ്പം എത്തിയതായിരുന്നു മഹേഷ്. സംഘത്തിലെ ശശി, ചനകൃഷ്ണന്‍, ഗിരീഷ് എന്നിരോടൊപ്പം ഇന്നലെ ഉച്ചക്ക് മൂന്നോടെ കുളിക്കാനിറങ്ങിയതായിരുന്നു. എടവണ്ണ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മഞ്ചേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Obituary, Edavanna, Malappuram, കേരള,
Post a Comment