മഞ്ചേരി: ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന കേസുകളിലുള്‍പ്പെട്ട മൂന്ന് യുവാക്കളെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശികളായ എരഞ്ഞിപ്പാലത്തിങ്ങല്‍ അനൂപ് (24), നെല്ലേങ്ങല്‍ മുസ്തഫ (28), കട്ടേക്കാടന്‍ ഷൗബാദ് (24) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ഡിവൈ.എസ്.പി എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ മലപ്പുറം സി.ഐ ടി.ബി. വിജയന്‍, മഞ്ചേരി എസ്.ഐ എം.എസ്. രാജീവ് എന്നിവര്‍ ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.
പ്രതികളെ വെള്ളിയാഴ്ച വൈകീട്ട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
മഞ്ചേരി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, മേലാറ്റൂര്‍, സ്റ്റേഷനുകളിലായുള്ള 14 കേസുകളില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. ഇതില്‍ എട്ട് കേസുകള്‍ മഞ്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെരിന്തല്‍മണ്ണയിലെ നാലും വണ്ടൂര്‍, മേലാറ്റൂര്‍ സ്റ്റേഷനുകളിലെ ഒന്നുവീതവും കേസുകളാണ് തെളിഞ്ഞിട്ടുള്ളത്.
അനൂപ് 14 കേസിലും മുസ്തഫ 11 കേസിലും ഷൗബാദ് മൂന്നുകേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keyword: Arrest, Malappuram, Manjeri, കേരള,
Post a Comment