മലപ്പുറം: കാലവര്‍ഷത്തില്‍ കടലോര മേഖലയിലുണ്ടാകാവുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്ന് (മെയ്15) മുതല്‍ പ്രവര്‍ത്തനം തുടങ്ങും. അപകടങ്ങളും നാശനഷ്ടങ്ങളും 0494-2666428 നമ്പറിലോ നേരിട്ടോ അറിയിക്കണം. മത്സ്യബന്ധനത്തിടെ ഉണ്ടാകുന്ന അപകത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കണം. അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ പേര, മേല്‍വിലാസം, മത്സ്യബന്ധനത്തിന് പോയ സമയം, തീയതി, തിരിച്ചെത്തേണ്ടസമയം, മത്സ്യബന്ധനത്തിന്‌പോയ സ്ഥലത്തെ സംബന്ധിച്ച വിവരങ്ങള്‍, ദിശ, ഫാത്തം, മത്സ്യബന്ധന രീതി, മത്സ്യബന്ധന യാനം, വള്ളം, തോണി/ബോട്ട് രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ വ്യക്തമായി അറിയിക്കണം. കൂടുതല്‍ വിവരം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയിറക്ടര്‍ ഓഫീസില്‍ ലഭിക്കും.
ഫിഷറീസ് കണ്‍ട്രോള്‍ റൂം ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും
Malappuram News
0
إرسال تعليق