മലപ്പുറം: വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കുമ്പോള്‍ ഒരുസ്വകാര്യ ഓഹരിയും അനുവദിക്കില്ലെന്നും പൂര്‍ണമായും സര്‍ക്കാര്‍ കമ്പനിതന്നെയായിരിക്കുമെന്നും മന്ത്രി ആര്യാടന്‍മുഹമ്മദ് വ്യക്തമാക്കി. കമ്പനിയാക്കുമ്പോഴും ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പൂര്‍ണമായി സംരക്ഷിക്കും. നിയമനം പി.എസ്.സി വഴിതന്നെ ആയിരിക്കുമെന്നും ആര്യാടന്‍ വ്യക്തമാക്കി. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാസമ്മേളനം മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി അധ്യക്ഷനായിരുന്നു. പി.ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്.റാവുത്തര്‍ ബോര്‍ഡും ജീവനക്കാരും നേരിടുന്ന കാലികപ്രശ്‌നങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി.അബ്ദുള്‍മജീദ്, ഡി.സി.സി സെക്രട്ടറിമാരായ വി.സുധാകരന്‍, വി.എ.കരീം, നഗരസഭാംഗം വീക്ഷണം മുഹമ്മദ്, വി.വി.പ്രദീപ്, അബൂബക്കര്‍ കടവത്ത്, കോണ്‍ഫെഡറേഷന്‍ കോഴിക്കോട് ജില്ലാസെക്രട്ടറി കെ.പി.ഗിരീഷ്, മലപ്പുറം ജില്ലാസെക്രട്ടറി വി.സുധീര്‍കുമാര്‍, ജില്ലാവര്‍ക്കിങ്ങ് പ്രസിഡന്റ് സി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

Keywords: Malappuram, Aryadan Muhammed, Electricity,
إرسال تعليق