കോഴിക്കോട്: സ്‌കൂളിലേക്ക് പോകുന്നതിനിടെ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. മൊകവൂര്‍ മൂളിയാര്‍നട തെക്കുവീട്ടില്‍ താഴത്ത് വിഷ്ണുപ്രസാദ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ബൈപ്പാസ് റോഡിലെ മൊകവൂരിലാണ് ബൈക്ക് ഓട്ടോറിക്ഷയുമായി ഇടിച്ചത്. സ്‌കൂളിലേക്കു പോകുമ്പോള്‍ അതുവഴി വന്ന ബൈക്കിനു കൈ കാണിച്ച് വിഷ്ണുപ്രസാദ് കയറുകയായിരുന്നു. എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ ജോജി ആണ് ബൈക്ക് ഓടിച്ചിരുന്നത്. ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു പ്രസാദ്. അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റു. നടുവണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്നു ഓട്ടോറിക്ഷ.
Keywords: Accident, Obituary, Kozhikode, Student,
Post a Comment