പെരിന്തല്‍മണ്ണ: റെയില്‍വെ പാളത്തില്‍ 16 കാരന്റെ മൃതദേഹം കാണപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ചെറുകര റെയില്‍വേ ഗെയ്റ്റിന് സമീപത്ത് വെച്ചായിരുന്നു മൃതദേഹം കാണപ്പെട്ടത്. ചീരട്ടാമലയിലെ വര്‍ഗ്ഗീസിന്റെ മകന്‍ ജോബിന്‍ വര്‍ഗീസ് (16) ആണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. തിരൂര്‍ക്കാട് പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു. ഇതിന് മുമ്പ് പട്ടാമ്പിയിലും ജോലി ചെയ്ത് വന്നിരുന്നു ഇയാള്‍ ആഴ്ചയിലൊരിക്കലെ വീട്ടിലെത്താറുള്ളുവെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
16 കാരന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍
Malappuram News
0
Post a Comment