രജിസ്‌ട്രേഷനില്ലാതെ സ്വകാര്യമെഡിക്കല്‍ ലാബുകള്‍ വ്യാപകമാകുന്നു

മലപ്പുറം: ആരോഗ്യവകുപ്പിന്റെ രജിസ്‌ട്രേഷനില്ലാതെ സംസ്ഥാനത്ത് സ്വകാര്യമെഡിക്കല്‍ ലാബുകള്‍ വ്യാപകമാകുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകളില്‍ പകുതിയിലേറെ ഇത്തരത്തിലുളള ലാബുകളാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
മെഡിക്കല്‍ ലാബു തുടങ്ങണമെങ്കില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതിയോയ, രജിസ്ട്രഷനോ വേണമെന്നതാണ് നിര്‍ബന്ധന. ലാബില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി യോഗ്യതയുള്ള ജീവനക്കാരോ, സൗകര്യങ്ങളോ ഉണ്ടെന്ന് വിലയരുത്തുതയും വേണം.
എന്നാല്‍ ഇതൊന്നുമില്ലാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ലാബുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കുകയാണെത്രെ. ഇതില്‍ വന്‍തോതില്‍ അഴിമതിയും നടക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇത്തരം ലാബുകളുടെ പ്രവര്‍ത്തനം ജനങ്ങളുടെ ജീവനും ‘ഭീഷണി സൃഷ്ടിക്കുകമാത്രമല്ല തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ടുകള്‍ നല്‍കി സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുകയാണ്.
ഏതാനും ദിവസം പാലക്കാട് നഗരത്തിലെ ഒരു സ്വകാര്യലാബില്‍ കാളസ്‌ട്രോളും ഹീമോഗ്ലോബിനും പരിശോധിച്ചപ്പോള്‍ കൊളസ്‌ട്രോള്‍ 164, ഹീമോഗ്ലോബിന്‍ 12.2 എന്നാണ് പരിശോധനാഫലം ലഭിച്ചത്.സംശയത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റൊരു മെഡിക്കല്‍ ലാബിലെത്തി പരിശോധന നടത്തിയപ്പോള്‍ കൊളസ്‌ട്രോള്‍- 260, ഹീമോഗ്ലോബിന്‍ 13.4 എന്നതാണ് റിസല്‍ട്ട് ലഭിച്ചത്.
രണ്ടും റിസല്‍ട്ടുകള്‍ തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെട്ട് മൂന്നാമത്തെ ലാബില്‍ പരിശോധിച്ചപ്പോള്‍ കൊളസ്‌ട്രോള്‍- 230, ഹീമോഗ്ലോബിന്‍- 14 എന്ന റില്‍ട്ടാണ് ലഭിച്ചത്. ഇത്തരത്തിലുള്ള റിസല്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ മാര്‍ രോഗികള്‍ക്ക് മരുന്നു നല്‍കിയാല്‍ വളരെ അപകടകരമായ സ്ഥിതി വിശേഷമാണ് സംഭവിക്കുകയെന്നതാണ് പറയപ്പെടുന്നത്. യോഗ്യതയില്ലാത്ത ജീവനക്കാരും സൗകര്യമില്ലാത്ത ലാബുമാണ് പരിശോധന ഫലത്തില്‍ അന്തരമുണ്ടാകാന്‍ കാരണമെന്ന് ഡോക്ടര്‍ മാര്‍ പറയുന്നു.
തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ടുമൂലം ടൈഫോയ്ഡിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിമൂന്നുകാരി ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ട സംഭവം മുമ്പ് ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.പനി ബാധിച്ച പെണ്‍കുട്ടിയുടെ രക്തപരിശോധന നടത്തിയപ്പോള്‍ ടൈഫോയ്ഡാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ചികിത്സയും തുടങ്ങി. എന്നാല്‍ പിന്നീട് സംശയം തോന്നിയ ഡോക്ടര്‍ മറ്റൊരു ലാബില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു.ഇവര്‍ക്ക് വൈറല്‍ ഫീവര്‍ മാത്രമാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തരത്തില്‍ മനുഷ്യ ജീവന് ‘ഭീഷണിയായി ആരോഗ്യവകുപ്പിന്റെ അംഗീകാരമോ, രജിസ്ട്രഷനോ ഇല്ലാതെ സ്വകാര്യലാബുകള്‍ പ്രവര്‍ത്തിക്കുമ്പോഴും ആരോഗ്യവകുപ്പ് ചെറുവിരല്‍ പോലും അനക്കുന്നില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബുകള്‍ക്ക് പുറമെ ഇതിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയും സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും സ്വകാര്യലാബുകളെക്കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

Keywords:Malappuram, Helth, Private medical laboratories, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم