മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസുകാരുടെ ഭീഷണി

പെരിന്തല്‍മണ്ണ: മാധ്യമം ദിനപത്രത്തിന്റെ പെരിന്തല്‍മണ്ണ ലേഖകന്‍ മുഹമ്മദ് നിസാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. നഗരസഭാ 32-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന് ശേഷം പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് പേര്‍ ഇന്നലെ പെരിന്തല്‍മണ്ണ ബ്യൂറോയിലെത്തി കൈകാലുകള്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. പെരിന്തല്‍മണ്ണ ഡി വൈ എസ് പി യുടെ നിരദേശം പ്രകാരം പോലീസ് കേസെടുത്തു. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ പ്രസ്‌ഫോറവും സംഭവത്തില്‍ പ്രതിഷേധിച്ചു. മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

English Summery
Congress activist threat reporter 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post