ഏഴാംതരം തുല്യതാ പരീക്ഷ: 1367 പരീക്ഷയെഴുതും

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ മെയ് 19, 20 തീയതികളില്‍ നടക്കും. ജില്ലയിലെ 51 പരീക്ഷാ കേന്ദ്രങ്ങളിലായി 1367 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 874പേര്‍ സ്ത്രീകളും 493 പുരുഷന്‍മാരുമാണ്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 99 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് 27 പേരും പരീക്ഷയെഴുതും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിന്ദി വാചാപരീക്ഷ എന്നിവ ആദ്യ ദിവസവും സാമൂഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നിവ രണ്ടാം ദിവസവും നടക്കും.
ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഇന്‍സ്ട്രക്റ്റര്‍മാര്‍, അധ്യാപകര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കും. ഏഴാം തരം തുല്യതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് ജൂണില്‍ തുടങ്ങുന്ന പത്താംതരം തുല്യതാ കോഴ്‌സില്‍ ചേരുന്നതിന് അവസരം ലഭിക്കുമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم