തിരൂരങ്ങാടി: ദേശീയ പാത തലപ്പാറയില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ പിതാവും മകനും മരിച്ചു. പാണക്കാട് പനങ്ങാട് യൂസുഫ്ഹാജിയുടെ മകന്‍ ഹമീദ് (38) ഇദ്ദേഹത്തിന്റെ മകന്‍ ഇനാഫ് അഹ്മദ് (എട്ട്) എന്നിവരാണ് മരിച്ചത്. തൃശൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോകുന്ന ബസാണ് ഇടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് അപകടം.
Keywords: Accident, Malappuram, Tirurangadi, BUS, Car, കേരള, Obituary,
إرسال تعليق