മലപ്പുറം: കമ്മറ്റിയോ, നാട്ടുകാരോ അറിയാതെ നവജാത ശിശുവിന്റെ മൃതദേഹം ഖബര്‍സ്ഥാനില്‍ മറവുചെയ്‌തെന്ന അഭ്യൂഹം പരിഭ്രാന്തി പരത്തി. ഒടുവില്‍ പോലീസും റവന്യൂ അധികൃതരും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് തുണികൊണ്ടുണ്ടാക്കിയ ആള്‍രൂപം.
മലപ്പുറം ഹാജിയാര്‍പള്ളി ഖബര്‍സ്ഥാനിലാണ് നാടിനെയും നാട്ടുകാരെയും ഒരു ദിവസം മുഴുവന്‍ മുള്‍ മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്.

ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട സ്ത്രീയുടെ ഖബറിന് ഭിത്തി കെട്ടുന്നതിന് മണ്ണ് നീക്കുന്നതിനിടെയാണ് ഖബറിന് മുകളിലായി വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ 'മൃതദേഹം' മറവ് ചെയ്തത് ശ്രദ്ധയില്‍പെട്ടത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഉടന്‍ പള്ളിക്കമ്മിറ്റിയെയും പോലീസിനെയും വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് പള്ളിപ്പറമ്പില്‍ കാവലേര്‍പ്പെടുത്തി. ഇന്നലെ രാവിലെ താഹസില്‍ദാര്‍ കെ എന്‍ യൂസഫലി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ബി വിജയകുമാര്‍, എസ് ഐ പ്രേംജിത്ത്, ഫോറന്‍സിക് സര്‍ജന്‍ ഡോ. ടി എം പ്രജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി തുണിക്കെട്ട് അഴിച്ച് നോക്കിയപ്പോഴാണ് മൃതദേഹമല്ലെന്ന് മനസിലായത്. രണ്ട് അടി നീളമുള്ള തുണിക്കെട്ട് രണ്ട് അടി ആഴത്തിലായിരുന്നു കുഴിച്ചിട്ടിരുന്നത്.
തുണിക്കെട്ടിനകത്ത് കമുകിന്റെ പാളയില്‍ തെങ്ങിന്‍ പൂക്കുല, വെള്ളിത്തകിടുകള്‍ തുടങ്ങിയവയായിരുന്നു. ഇവ ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Keywords: Funny, Malappuram, കേരള,
إرسال تعليق