അരീക്കോട്: മരം കടപുഴകി വീണ് വീട് പൂര്‍ണമായും തകര്‍ന്നു. പുതുകോട് കാടേപാടം വടക്കേടത്ത് രാജന്റെ വീടിനു മുകളിലേക്കാണ് വാക മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നത്. ഓടിട്ട വീടിന്റെ മേല്‍ക്കൂരയും മൂന്ന് ബെഡ് റൂമുകളും സിറ്റൗട്ടും പൂജാമുറിയും പൂര്‍ണമായും തകര്‍ന്നു.
വാക മരത്തോടൊപ്പം മൂന് തെങ്ങുകള്‍ നശിക്കുകയും ഒരു തെങ്ങ് വീടിനു മുകളിലേക്ക് വീഴുകയും ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ രാജന്റെ ഭാര്യ വീടിനോട് ചേര്‍ന്ന് പുറത്ത് നില്‍ക്കുകയായിരുന്നു. ഇതിനാല്‍ അപകടം ഒഴിവായി.
വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെം ഹിബ്ബത്തുല്ല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ നാരായണന്‍, ഇ.കെ ഫാറൂഖ്, കെ.പി അബൂബക്കര്‍, ജി.കെ ഗോപാലകൃഷ്ണന്‍, സ്ഥലം സന്ദര്‍ശിച്ചു.

Post a Comment