മരത്തിന് മുകളില്‍ ചുറ്റിക്കിടന്ന മൂര്‍ഖനെ സാഹസികമായി പിടികൂടി

 പറവണ്ണ ഹംസ മരത്തിന് മുകളില്‍ നിന്ന് പിടികൂടിയ മുര്‍ഖന്‍ പാമ്പുമായി 
തിരൂര്‍: കൊന്ന മരത്തില്‍ ചുറ്റിക്കിടക്കുയായിരുന്ന മൂര്‍ഖന്‍ പാമ്പിനെ സാഹസികമായി പിടികൂടി. പറവണ്ണയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പ്രശസ്ത പാമ്പ് യജ്ഞക്കാരനായ പറവണ്ണ ഹംസയാണ് ഒട്ടേറെയാളുകളെ സാക്ഷിയാക്കി മൂര്‍ഖനെ കൈപ്പിടിയിലൊതുക്കിയത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു നാട്ടുകാര്‍ പറവണ്ണ ജുമാമസ്ജിദ് വളപ്പിലെ കൊന്ന മരത്തില്‍ പാമ്പുകളെ കണ്ടത്. ഈ സമയം രണ്ട് പാമ്പുകള്‍ മരത്തിലെ ചില്ലകളില്‍ ചുറ്റിക്കിടക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതോടെ ഹംസ സ്ഥലത്തെത്തുകയായിരുന്നു. സംഭവമറിഞ്ഞ് ഒട്ടേറെയാളുകളും തടിച്ച് കൂടി.
ഹംസ മരത്തിന് മുകളിലെത്തുമ്പോഴേക്ക് ഒരു പാമ്പ് രക്ഷപ്പെട്ടിരുന്നു. മറ്റൊരു പാമ്പ് കൂസലില്ലാതെ മരത്തില്‍ തുടര്‍ന്നു. ഹംസ മുകളിലെത്തിയപ്പോള്‍ പത്തി വിടര്‍ത്തി ഹംസക്കു നേരെ തിരിഞ്ഞ് പക്ഷേ മിനുറ്റുകള്‍ക്കുള്ളില്‍ ഹംസയുടെ പിടിയിലായി. അതോടെ മരത്തിന് താഴെ കൂടി നിന്നിരുന്നവര്‍ ആര്‍പ്പുവിളികളുയര്‍ത്തി. രണ്ട് മീറ്ററോളം നീളമുള്ള പൂര്‍ണ വളര്‍ച്ചയെത്തിയതായിരുന്നു പാമ്പ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post