കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് കോണ്‍വക്കേഷനും കായികതാര സംഗമവും ഏപ്രില്‍ 28ന് നടക്കും. ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് മേളകള്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നേട്ടം കൊയ്ത സര്‍വകലാശാലയിയെ പ്രമുഖരെ ഒരേ വേദിയില്‍ അണിനിരത്തുന്നതായിരുക്കും പരിപാടിയെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കായിക താരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ പദ്ധതിയുടെ സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ഒളിമ്പ്യന്‍ പി ടി ഉഷ, എം ഡി വല്‍സമ്മ, റോസക്കുട്ടി, അഞ്ജു ബോബിജോര്‍ജ്, സുഭാഷ് ജോര്‍ജ്, സാറാമ്മ, ജോസ് ജോര്‍ജ്, സിറില്‍ സി വള്ളൂര്‍, സാലി ജോസഫ്, ജെയ്‌സമ്മ മുത്തേടത്ത്, വിക്ടര്‍ മഞ്ഞില, സേതുമാധവന്‍, ഡോ ബഷീര്‍, ഷറഫലി പാപ്പച്ചന്‍, ബെന്നി, ജോപോള്‍ അഞ്ചേരി, ഹക്കീം തുടങ്ങിയവര്‍ കായികതാര സംഗമത്തിന് എത്തും. ഇതേ വേദിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മുഴുവന്‍ കാഷ് അവാര്‍ഡുകളും വിതരണം ചെയ്യും. ഇതോടൊപ്പം സമര്‍പ്പിക്കുന്ന 100 കോടിയുടെ ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംംപ്ലക്‌സ് പദ്ധതി കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വപ്ന പദ്ധതിയാണെന്നും വൈസ് ചാന്‍സര്‍ പറഞ്ഞു.
പരിപാടി സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ബിരുദദാന പ്രഭാഷണവും സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണനവും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹിക്കും. പൂര്‍വ കായികതാര സംഗമത്തിന്റെ ഉദ്ഘാടനവും കാഷ് അവാര്‍ഡ് വിതരണവും സ്‌പോര്‍ട്‌സ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോ വിസി കെ രവീന്ദ്രനാഥ്, കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വിപി സക്കീര്‍ ഹുസ്സൈന്‍, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പിഎം നിയാസ് സംബന്ധിച്ചു.

Keywords: Calicut University, Kozhikode, Sports,
إرسال تعليق