കോണ്‍-ലീഗ് സംഘട്ടനം; രണ്ടുപേര്‍ക്ക് പരുക്ക്

നിലമ്പൂര്‍: മൂത്തേടത്ത് മുസ്‌ലിം ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് (55) , കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിഷോര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പൂളപൊയ്കയിലാണ് ഇരുപ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനമുണ്ടായത്. ഇതു സംബന്ധിച്ച് ലീഗ് പ്രവര്‍ത്തകര്‍ എടക്കര പൊലീസില്‍ പരാതി നല്‍കി. ലീഗും സി.പി.എമ്മും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നേടിയ മൂത്തേടത്ത് ലീഗ് അംഗം ശബ്‌ന ഷാനവാസിന്റെയും പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ പി. ഉസ്മാന്‍േറയും വീടുകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടന്നിരുന്നു.

Keywords: IUML, Muslim League, Nilambur, Malappuram, Politics, Congress, Clash, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم