പിന്നോക്ക - ന്യൂനപക്ഷ വായ്പ: അപേക്ഷാഫോം 28ന്

മലപ്പുറം: സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും മതന്യൂന പക്ഷങ്ങള്‍ക്കും നല്‍കുന്ന വ്യക്തിഗത വായ്പകള്‍ക്കുളള അപേക്ഷാഫോം 28 ന് മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നിന്നും ലഭിക്കും.
ഇതോടനുബന്ധിച്ച് മറ്റുപിന്നോക്ക, മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്പ രണ്ടു ലക്ഷം രൂപ, വിദ്യാഭ്യാസ വായ്പ മൂന്ന് ലക്ഷം രൂപ, പെണ്‍കുട്ടികളുടെ വിവാഹത്തിനായി ഒന്നര ലക്ഷം രൂപ, ഉദ്യോഗസ്ഥര്‍ക്ക് ഭവനപുനരുദ്ധാരണത്തിനും വാഹനം വാങ്ങുന്നതിനും മൂന്ന് ലക്ഷം, വിവിധോദ്ദേശ വായ്പകള്‍ ഒരുലക്ഷം രൂപ വരെയും കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്നതിനുളള അപേക്ഷാഫോമുകളുടെ വിതരണമുണ്ടായിരിക്കും.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم