നിലമ്പൂര്‍: ആദിവാസികള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് മദ്യലഹരിയില്‍ ഒരാളെ കുത്തിക്കൊന്നു. ചാലിയാര്‍ പഞ്ചായത്തിലെ വാളാന്തോടിനടുത്ത് കണ്ടില്ലാപാറ ആദിവാസികോളനിയിലെ കൃഷ്ണന്‍ (38) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇതേ കോളനിയിലെ നാഗരാജിനെ (28) നിലമ്പൂര്‍ എസ്.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രിയില്‍ കോളനിയിലെ പ്രതിയുടെ വീടിനടുത്താണ് സംഭവം.
കൃഷ്ണന്റെ ദേഹത്ത് രണ്ട് കുത്തുകളുണ്ട്. സംഭവത്തെ ത്തുടര്‍ന്ന് സമീപവാസികളും കോളനിക്കാരും ചേര്‍ന്ന് കൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സരോജിനി. മക്കള്‍: ശാലു, സനല്‍

Post a Comment