കോഴിക്കോട്: നാദാപുരം നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഏപ്രില്‍ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. നവീകരിച്ച കക്കംവെളളി പാറക്കണ്ടിമുക്ക് ആറാട്ട്കുളം റോഡിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് പാറക്കണ്ടിമുക്കിലും നാദാപുരം പെരിങ്ങത്തൂര്‍ റോഡിന്റെ (എയര്‍പോര്‍ട്ട് റോഡ്) ഉദ്ഘാടനം 11 മണിക്ക് അല്‍മദീന ഗ്രൌണ്ടിലും മന്ത്രി നിര്‍വ്വഹിക്കും. ഇരു ചടങ്ങുകളിലും ഇ.കെ വിജയന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എ.കെ ബാലന്‍ എം.എല്‍.എ, മുന്‍മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kozhikode, Road, Nadapuram, Minister
إرسال تعليق