മലപ്പുറം: മുന്നില്‍ വരുന്ന വിഷയങ്ങളില്‍ മതവും ജാതിയും നോക്കി തീരുമാനമെടുക്കുന്നത് മുസ്‌ലിംലീഗിന്റെ ശൈലിയല്ലെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം ഒരു തുറന്ന പുസ്തകമാണ്. ലീഗിന്റെ പ്രവര്‍ത്തനം വര്‍ഗീയതയും സാമുദായിക കലാപവുമുണ്ടാക്കുമെന്ന് ആരും വിമര്‍ശിച്ചിട്ടില്ല. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം മതസൗഹാര്‍ദത്തിനു വേണ്ടിയാണ്. മലപ്പുറം മണ്ഡലം മുസ്‌ലിംലീഗ് പഠന പരിശീലന ക്യാമ്പ് മേല്‍മുറി എം സി ടി കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി ബീരാന്‍കുട്ടിഹാജി അധ്യക്ഷത വഹിച്ചു. കെ പി എ മജീദ് മുഖ്യപ്രഭാഷണം നടത്തി. അബ്ബാസലി ശിഹാബ് തങ്ങള്‍, പി അബ്ദുല്‍ഹമീദ്, എം എല്‍ എ മാരായ പി ഉബൈദുല്ല, കെ മുഹമ്മദുണ്ണിഹാജി, അഡ്വ. കെ എന്‍ എ ഖാദര്‍ പ്രസംഗിച്ചു.
ജാതിയും മതവും നോക്കി ലീഗ് തീരുമാനമെടുക്കാറില്ല: സാദിഖലി തങ്ങള്‍
Malappuram News
0
إرسال تعليق