മലപ്പുറം: സമസ്ത കേന്ദ്രമുശാവറ അംഗവും എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗവും ഹികമിയ്യ മഞ്ചേരി, ഇഹ്‌യാഹുസുന്ന ഒതുക്കുങ്ങല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സാരഥിയായിരുന്ന പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളുടെ ഒന്നാമത് ആണ്ട് നേര്‍ച്ച മെയ് 12, 13, 14 തീയതികളിലായി നടത്താന്‍ തീരുമാനിച്ചു. 14ന് പാണക്കാട് നടക്കുന്ന സമാപന സംഗമത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സയ്യിദ് സൈനുല്‍ ആബിദീന്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കെ എം എ റഹീം, പി കെ എം സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഇബ്‌റാഹിം ബാഖവി മേല്‍മുറി പ്രസംഗിച്ചു. ഭാരവാഹികള്‍: പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ (ചെയ.), സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പി കെ എം സഖാഫി (വൈ. ചെയ.), ഇബ്‌റാഹിം ബാഖവി മേല്‍മുറി (കണ്‍.), അന്‍വര്‍ ശിഹാബ് തങ്ങള്‍, മുസത്ഫ മാസ്റ്റര്‍ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി, സുബൈര്‍ മാസ്റ്റര്‍ (ജോ. കണ്‍.), അബ്ദുഹാജി വേങ്ങര (ട്രഷറര്‍).
ആറ്റക്കോയ തങ്ങള്‍ ആണ്ടുനേര്‍ച്ച സ്വാഗതസംഘം രൂപവത്കരിച്ചു
Malappuram News
0
إرسال تعليق