പെരിന്തല്‍മണ്ണ: നഗരസഭയിലെ 32 വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി. മെയ് 15നാണ തിരഞ്ഞെടുപ്പ് 16ന് വോട്ടെണ്ണലും നടക്കും. സരോജിനി എ യു പി സ്‌കൂളിലാണ് പോളിംഗ്‌ബൂത്ത്. ഇന്നു മുതല്‍ ഈ മാസം 25 വരെയാണ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള തിയതി. 26ന് സൂക്ഷ്‌മ പരിശോധന നടക്കും. 28നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറാണ് റിട്ടേണിംഗ് ഓഫീസര്‍. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അധികാരം മുനിസിപ്പല്‍ എന്‍ജിനീയര്‍ക്കാണ്. 34 വാര്‍ഡുകളുള്ള പെരിന്തല്‍മണ്ണ നഗരസഭയില്‍ 17 യു ഡി എഫിനും 17 എല്‍ ഡി എഫിനും ലഭിച്ചിരുന്നതില്‍ യു ഡി എഫിന് ലഭിച്ച 32-ാം വാര്‍ഡിലെ സംഗീത രവിയേട്ടന്‍ എന്ന രവീന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പെരിന്തല്‍മണ്ണ നഗരസഭ: ഉപ തിരഞ്ഞെടുപ്പ് മെയ് 15ന്
Malappuram News
0
Post a Comment