അരീക്കോട്: ഈ മാസം 18ന് അരീക്കോടെത്തുന്ന കേരളയാത്രയുടെ സ്വീകരണ സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികള്‍, വാഴക്കാട്, ചീക്കോട്, അരീക്കോട്, കിഴുപറമ്പ്, ഊര്‍ങ്ങാട്ടീരി, കാവനൂര്‍ പഞ്ചായത്തുകളിലെ എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ്, പഞ്ചായത്ത,് സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ്, പഞ്ചായത്ത് മേഖലാ ഇ സി ഭാരവാഹികള്‍, അരീക്കോട് മേഖലാ എസ് വൈ എസ് കമ്മിറ്റി ഭാരവാഹികള്‍, എസ് എം എ റീജ്യനല്‍ കമ്മിറ്റി ഭാരവാഹികള്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ എന്നിവര്‍ ഇന്ന് വൈകീട്ട് നാലിന് സമ്മേളനത്തിന്റെ അവസാന വട്ട മുന്നൊരുക്കങ്ങള്‍ക്കായി അരീക്കോട് മജ്മഅ് ഓഡിറ്റോറിയത്തില്‍ ഒത്തു ചേരും. സ്വാഗത സംഘം നേതാക്കളായ എം പി മുഹമ്മദ് ഹാജി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കെ ടി അബ്ദുര്‍റഹ്മാന്‍, എം എ ലത്തീഫ് മുസ്‌ലിയാര്‍ മഖ്ദൂമി, എം കെ ഹസന്‍ മുസ്‌ലിയാര്‍, അബ്ദുള്ള സഖാഫി കാവനൂര്‍, മുഹ്‌യുദ്ദീന്‍ കുട്ടി സഖാഫി ചീക്കോട്, അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ നോര്‍ത്ത് കൊഴക്കോട്ടൂര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, സൈഫുദ്ദീന്‍ വടക്കുംമുറി നേതൃത്വം നല്‍കും. മുഴുവന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ അറിയിച്ചു.
കേരളയാത്ര: സ്വാഗത സംഘം ഫൈനല്‍ സിറ്റിംഗ് വെള്ളിയാഴ്ച
Malappuram News
0
Post a Comment