കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ അപേക്ഷിച്ചവരുടെ റിസര്‍വ് കാറ്റഗറി പട്ടിക മെയ് മൂന്നിന് പുറത്തിറക്കും. തിരഞ്ഞെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുന്നവരുടെ പട്ടികയാണ് മൂന്നിന് പുറത്തിറക്കുക. 70 വയസ്സിനു മുകളിലുള്ള അപേക്ഷകര്‍, അവരുടെ ഒരുസഹായി, മൂന്നുപ്രാവശ്യം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിക്കുകയും അവസരം ലഭിക്കാതിരിക്കുകയും ചെയ്തവര്‍ എന്നിവരാണ് ഈ കാറ്റഗറിയില്‍ വരുന്നത്. 8080 പേരാണ് റിസര്‍വ് പട്ടികയിലുള്ളത്. ഇതില്‍ 3094പേര്‍ 70വയസ്സ് കഴിഞ്ഞവരും 4986പേര്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവരുമാണ്. ഈ വര്‍ഷം ഈ കാറ്റഗറിയില്‍ മാത്രം കേരളത്തിന്റെ ഹജ്ജ്ക്വാട്ടയ്ക്ക് തുല്യമായ അപേക്ഷകരാണുള്ളത്. ഇവര്‍ക്ക് മുഴുവന്‍ അവസരം നല്‍കിയാല്‍ത്തന്നെ മറ്റു കാറ്റഗറികളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അവസരം ലഭിക്കില്ല. ഇത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റി തേടുന്നത്. അപേക്ഷകരുടെ എണ്ണം ഈ വര്‍ഷം സര്‍വകാല റെക്കോഡാണ്. 49377 പേരാണ് ഈവര്‍ഷം ഹജ്ജിന് സംസ്ഥാനത്തുനിന്ന് അപേക്ഷകരായിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും അധികം അപേക്ഷകരുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ്.
Keywords:.. Hajj reserve catagory list,Kondotty hajj reserve list
إرسال تعليق