സ്­കൂള്‍ ബസ് മ­റിഞ്ഞ് 38 പേര്‍ക്ക് പരു­ക്കേറ്റു

കോട്ടയ്ക്കല്‍: എടരിക്കോട് സ്­കൂള്‍ ബസ് മറിഞ്ഞ് 36 വിദ്യാര്‍ഥി­കളും രണ്ടു ജീവനക്കാ­രുമടക്കം 38 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 9.30 ന് എടരിക്കോട്­തിരൂര്‍ റോഡില്‍ എടരിക്കോട് ജങ്ഷനിലാണ് സംഭവം. ക്ലാരി ജി.യു.പി. സ്­കൂളിലെ കുട്ടികളുമായി വരികയായിരുന്ന മിനിബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലി­ടി­ച്ചാ­ണ് മ­റി­ഞ്ഞ­ത്.
നാട്ടുകാര്‍ ഓടിയെത്തി ബസ്സിന്റെ മുന്നിലെ ചില്ല് ഇളക്കിമാറ്റിയും ജനലുകളിലൂടെയുമാണ് കുട്ടികളെ പുറത്തെടുത്തത്. ഭയന്നു കരയുകയായിരുന്ന കുട്ടികളെ ഉടന്‍ ഓട്ടോറിക്ഷകളിലും മറ്റുമായി അല്‍മാസ്, മിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുതുപ്പറമ്പ് ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്. മൂന്ന്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ഇതില്‍. 10.30 നുള്ള പരീക്ഷ എഴുതാനായി വരികയായിരുന്നു. ഇവര്‍ക്ക് പരീക്ഷക്ക് മറ്റൊരവസരം നല്‍കുമെന്ന് സ്­കൂളധികൃതര്‍ പ­റഞ്ഞു.

Keywords: Kottakkal, Malappuram, Accident, BUS, School, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم