സന്നദ്ധ സംഘടനകളുടെ ഡയറക്ടറി: വിവരങ്ങള്‍ 20 നകം നല്‍കണം

മലപ്പുറം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും വിവരങ്ങള്‍ സമാഹരിച്ച് ഡയറക്റ്ററി പ്രസിദ്ധീകരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എ.ഡി.എം എന്‍.കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഭരണ കൂടം, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെ ഡയറക്റ്ററി രണ്ട് മാസത്തിനകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ജില്ലയില്‍ നടപ്പാക്കുന്ന വികസന - ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായവരെ അറിയിക്കുന്നതിനും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ വകുപ്പുകളെ സഹായിക്കുന്നതോടൊപ്പം ആരോഗ്യ- ദുരന്ത നിവാരണ ബോധവത്കണ പ്രവര്‍ത്തനങ്ങളിലും പ്രാദേശിക തലത്തില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
എന്‍.വൈ.കെ, യുവജനക്ഷേബോര്‍ഡ്, എന്നിവയില്‍ അഫിലിയേറ്റ് ചെയ്ത പ്രവര്‍ത്തന മികവുള്ള ക്ലബ്ബുകളെയും മറ്റ് സന്നദ്ധ സംഘടനകളുമായാണ് ഡയറക്റ്ററിയില്‍ ഉള്‍പ്പെടുത്തുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍, പ്രവര്‍ത്തിക്കാന്‍ താത്പര്യ മേഖലകള്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത,് അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളോടെ മെയ് 20 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തിലോ റശീാഹുാ@ഴാമശഹ.രീാ ലോ നല്‍കണം. നെഹ്‌റു യുവകേന്ദ്രയിലും യുവജനക്ഷേമ ബോര്‍ഡിലും അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളുടെ വിവരങ്ങള്‍ എന്‍.വൈ.കെ കോര്‍ഡിനേറ്റര്‍ എന്‍.അനില്‍കുമാര്‍, ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത എന്നിവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന മികവ് പരിശോധിച്ചതിന് ശേഷം ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തും.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ജി.ഒ.എസ് ഇന്‍ റൂറല്‍ ഇന്ത്യ(സി.എന്‍.ആര്‍.ഐ)യും നടത്തിയ സന്നദ്ധ സംറടനകളുടെയും ക്ലബ്ബുകളുടെയും കൂട്ടായ്മയിലാണ് ഡയറക്റ്ററി തയ്യാറാക്കാനുള്ള തീരുമാനമുണ്ടായത്.

Keywords: Malappuram, Organization, Directory

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم