മദ്യത്തിനും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണം: റെയ്ഡുകള്‍ വ്യാപകമാക്കും

മലപ്പുറം: മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സ്‌കൂള്‍ തലത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുവാനും റെയ്ഡുകള്‍ സംഘടിപ്പിക്കുവാനും ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വ്യാജമദ്യ നിര്‍മാര്‍ജന ജനകീയ സമിതി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 23 വരെ 566 റെയ്ഡുകള്‍ നടത്തി 89 അബ്കാരി കേസുകളും ഒരു എന്‍ ഡി പി എസ് കേസും എടത്തു. 92 പേരെ അറസ്റ്റുചെയ്തു. 97.5 ലിറ്റര്‍ ചാരായം, 410.210 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 175 ലിറ്റര്‍ കള്ള്, 11 കിലോഗ്രാം കഞ്ചാവ് എന്നിവയും 5 വാഹനങ്ങളും പിടിച്ചെടുത്തു. 9246 വാഹനങ്ങള്‍ പരിശോധിച്ചു. എഫ് എല്‍1 ഷാപ്പുകള്‍ മൂന്നും എഫ് എല്‍3 ഷാപ്പുകള്‍ നാല്‍പ്പത്തിയൊന്നും വൈദ്യശാലകള്‍ എട്ടും തവണ പരിശോധിച്ചു. കളളിന്റെ നാല്‍പത്തിയഞ്ചും വിദേശമദ്യത്തിന്റെ ഇരുപത്തിഒന്‍പതും സാമ്പിളെടുത്തു. 160 ലിറ്റര്‍ വാഷ് നശിപ്പിച്ചു. 
പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ കഴിഞ്ഞ യോഗത്തിനുശേഷം വ്യാജമദ്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 62 റെയ്ഡുകള്‍ നടത്തി. പത്തുകേസുകളെടുത്തു. 51 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു. ബാറുകള്‍ അഞ്ചുതവണയും കളളുഷാപ്പുകള്‍ എട്ടു തവണയും, വൈദ്യശാലകള്‍ നാലുതവണയും പരിശോധിച്ചു. കളളിന്റെ മൂന്ന് സാമ്പിളുകളെടുത്തു. 239 വാഹനങ്ങള്‍ പരിശോധിച്ചു.
തിരൂര്‍ എക്‌സൈസ് പരിധിയില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 22 വരെ 85 റെയ്ഡുകള്‍ നടത്തി. 17 അബ്കാരി കേസുകളെടുത്തു. 16 പേരെ അറസ്റ്റുചെയ്തു. 72.225 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. വിദേശമദ്യ ഷാപ്പുകള്‍ പരിശോധിച്ച് നാല് സാമ്പിളെടുത്തു.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 21 വരെ പതിനൊന്നു കേസുകള്‍ കണ്ടെത്തി. 14 പേരെ അറസ്റ്റുചെയ്തു. 42.050 ലിറ്റര്‍ വിദേശമദ്യവും 1.150 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട ഒരു ടാറ്റാസുമോ വാഹനം പിടിച്ചെടുത്തു. 2 പേരെ അറസ്റ്റുചെയ്തു. 4 വിദേശമദ്യഷാപ്പ് പരിശോധിച്ചു. 246 വാഹനങ്ങളും പരിശോധിച്ചു. 
മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 20 വരെ 12 അബ്കാരി കേസെടുത്തു. 15 പേരെ അറസ്റ്റുചെയ്തു. 43.735 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു. 20 കളളുഷാപ്പുകള്‍ പരിശോധിച്ച് കളളിന്റെ 14 സാമ്പിളെടുത്തു. 5 വിദേശമദ്യ ഷാപ്പുകള്‍ പരിശോധിച്ച് 10 സാമ്പിളെടുത്തു. പഞ്ചായത്ത്, അസംബ്ലി തലത്തില്‍ ഓരോ യോഗവും വിളിച്ചുചേര്‍ത്തു. 
പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 23 വരെ 52 റെയ്ഡുകളിലായി 9 കേസുകള്‍ കണ്ടെത്തി. 9 പേരെ അറസ്റ്റുചെയ്തു. 48.500 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു. 224 വാഹനങ്ങള്‍ പരിശോധിച്ചു. 78 കളളുഷാപ്പുകളും 4 ബാര്‍ ഹോട്ടലുകളും പരിശോധിച്ചു. കളളിന്റെ 12 സാമ്പിളെടുത്തു. 
നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 21 വരെ 21 കേസുകള്‍ കണ്ടുപിടിച്ചു. 18 പേരെ അറസ്റ്റുചെയ്തു. 76.125 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 8.350 ലിറ്റര്‍ ബിയര്‍, 158 ലി. വാഷ്, 10 ലി. ചാരായം എന്നിവ പിടിച്ചെടുത്തു. കളളുഷാപ്പുകള്‍ പരിശോധിച്ച് മൂന്ന് സാമ്പിളെടുത്തു.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍ കെ ആന്റണി, എം സി വേണുഗോപാല്‍, ആര്‍ ഡി ഒ കെ ഗോപാലന്‍, അസി. എക്‌സൈസ് കമ്മീഷണര്‍ പി ജയരാജ്, വിവിധ മദ്യ നിരോധന സംഘടനാ സമിതി അംഗങ്ങള്‍ പങ്കെടുത്തു.


Keywords: Malappuram, drunker, Liquor, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم