മലപ്പുറം: മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൊന്മള ഗ്രാമപഞ്ചായത്തില്‍ 2012-13 വര്‍ഷത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതി പരിശീലന ക്ലാസ് പൊന്മള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കടക്കാടന്‍ ഷൗക്കത്ത് നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ലീലാവതി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി സലീം, സല്‍മത്ത്, സുഹറ, രായിന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ രവിരാജ്, ജോയിന്റ് ബി ഡി ഒ വിപിന ചന്ദ്രന്‍, പ്ലാനിംഗ് ആന്റ് മോണിറ്ററിംഗ് ഓഫീസര്‍ ശിവദാസ്, വി ഇ ഒ സുബ്രമണ്യന്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍മാരായ പത്മജ, ശിവന്‍ എന്നിവര്‍ പങ്കെടുത്തു.
2011-12 വര്‍ഷത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ആനക്കയം, ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയ പൊന്മള എന്നീ ഗ്രാമപഞ്ചായത്ത് ഭരണസമിതികളേയും നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും ബ്ലോക്ക് സെക്രട്ടറി യോഗത്തില്‍ അഭിനന്ദിച്ചു.
Keywords: Malappuram, Employment, Training,

إرسال تعليق