എടക്കര: റവന്യൂ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ കെ.പി ഹൗസില്‍ ഇബ്രാഹീമിന്റെ പരാതിയെത്തുടര്‍ന്ന് നടുവത്ത് കൊന്നാഞ്ചേരി പള്ളിക്കുത്ത് ശേഖരന്‍ (39)ആണ് അറസ്റ്റിലായത്. അനധികൃതമായി മണല്‍ കടത്തിയതിനെത്തുടര്‍ന്ന് ഇബ്രാഹിമിന്റെ ഓട്ടോറിക്ഷ കഴിഞ്ഞ 24ന് എടക്കര പോലീസ് പിടികൂടിയിരുന്നു. 5000 രൂപ തന്നാല്‍ ഓട്ടോറിക്ഷ പോലീസ്‌സ്റ്റേഷനില്‍നിന്ന് ഇറക്കി ത്തരാമെന്ന് ഇയാള്‍ ഇബ്രാഹിമിന് ഉറപ്പ് നല്‍കി. താന്‍ സെക്രട്ടേറിയറ്റിലെ റവന്യുവിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്നും പോലീസില്‍ തനിക്ക് നല്ല പിടിപാടാണെന്നും ഇയാള്‍ ഇബ്രാഹിമിനെ ധരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 3000 രൂപ ഇബ്രാഹിം നല്‍കി. തുക പോലീസുകാര്‍ക്ക് കൈമടക്ക് നല്‍കാനാണെന്നാണ് പറഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞിട്ടും ഓട്ടോ കിട്ടിയില്ല. ഇതിനെത്തുടര്‍ന്ന് ഇബ്രാഹിം പോലീസ്‌സ്റ്റേഷനില്‍ വിവരം തിരക്കി ചെന്നപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പിന്നീട് ഇബ്രാഹീമിന്റെ പരാതിയില്‍ ശേഖരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summery
Edakara: Youth arrested who faked as revenue officer.
English Summery
Edakara: Youth arrested who faked as revenue officer.
إرسال تعليق