കൊളത്തൂര്‍: അനധികൃത മണല്‍ക്കടത്തുനടത്തിയ മൂന്ന് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍മായ കൊളത്തൂര്‍ തച്ചറതൊടി അന്‍വര്‍, പടിഞ്ഞാറേകുളമ്പ് പള്ളിത്തൊടി സുബൈര്‍, സ്റ്റേഷന്പടി പൂക്കോട്ടുചാലില്‍ ഷഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൂന്ന് ലോറികളും ഒരു തോണിയും പോലീസ് പിടികൂടി. വെങ്ങാട് കീഴ്മുറി കടവില്‍ നിന്നാണ് മണല്‍ നിറച്ച തോണി പിടികൂടിയത്. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ പിടികൂടിയ തോണി നശിപ്പിച്ച് തോണിയിലെ മണല്‍ തിരിച്ച് പുഴയില്‍ തള്ളി.
അനധികൃത മണല്‍കടത്ത്: മൂന്ന് പേര്‍ അറസ്റ്റില്‍
Web Desk SN
0
إرسال تعليق