മലപ്പുറം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28, 29 മലപ്പുറം ടൗണ്‍ഹാളില്‍ വനിതാ ശില്‍പശാല നടത്തും. 28 ന് രാവിലെ 10 ന് പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയാവും. മഹിളാ തിലക് അവാര്‍ഡ് നേടിയ നിലമ്പൂര്‍ ആയിഷ, കെ വി റാബിയ, അഡ്വ. കെ പി മറിയുമ്മ,മഹിളാശ്രീ അവാര്‍ഡ് നേടിയ കെ പി മായ, ടി വി മുംതാസ്, റീനാ ജോണ്‍, മീനാക്ഷി തുടങ്ങിയവരെ അനുമോദിക്കും. 29ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ തൊഴില്‍ പരിശീലന ശില്‍പശാലയും വൈകീട്ട് മൂന്നിന് സമാപന സമ്മേളനവും നടക്കും. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പാടന്‍, നഗരസഭാ കൗണ്‍സിലര്‍ ജമീല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വനിതാ ശില്‍പശാല
Malappuram News
0
إرسال تعليق