നിലമ്പൂര്‍ : ചാലിയാര്‍ പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാലകത്ത് ഷമീമാണ് ബജറ്റ് അവതരിപ്പിച്ചത്. 10,16,43,668 രൂപ വരവും 9,57,79,668 രൂപ ചെലവും 58,64,000 രൂപ നീക്കിയിരുപ്പുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. പാര്‍പ്പിട പദ്ധതിക്കാണ് ബജറ്റില്‍ മുന്‍ഗണന. ജനറല്‍ വിഭാഗം വീട് നിര്‍മാണത്തിന് 30 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. മാലിന്യ നിവാരണത്തിനും ശുചീകരണ പ്ലാന്റിനുമായി 26 ലക്ഷത്തി അന്‍പതിനായിരവും പട്ടികജാതി വികസനത്തിന് 35 ലക്ഷവും പട്ടിക വര്‍ഗ വികസനത്തിന് 77 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിക്ക് ഒരു കോടി 30 ലക്ഷവും ശുദ്ധജല വിതരണത്തിന് 23 ലക്ഷവും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 13 ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയും കന്നുകാലി വളര്‍ത്തലിന് 16 ലക്ഷവും ഗ്രാമറോഡുകള്‍ക്കായി 32 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. കേര വികസനത്തിന് രണ്ട് ലക്ഷവും നെല്‍കൃഷിക്കായി 6.5 ലക്ഷവും പച്ചക്കറി കൃഷിക്ക് രണ്ട് ലക്ഷവും ജലസേചന പദ്ധതിക്ക് രണ്ട് ലക്ഷവും എസ് എസ് എ പ്രൊജക്ടുകള്‍ക്കായി 20 ലക്ഷവും ബദല്‍ സ്‌കൂള്‍ റിപ്പയറിംഗിനായി മൂന്ന് ലക്ഷവും പൊതുവിദ്യാഭ്യാസ ആവശ്യത്തിനായി ഏഴ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ലിസിജോസഫ് അധ്യക്ഷത വഹിച്ചു.

إرسال تعليق