വള്ളിക്കുന്ന്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അദ്ധ്യാപികയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. അരിയല്ലൂര്‍ മാധവാനന്ദവിലാസം എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക മീന, മുണ്ടക്കാട്ട് കൊളത്തറ ചന്ദ്രന്റെ മകന്‍ ശ്രീനിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീനിഷിനെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആസ്പത്രിയിലും മീനയെ കോഴിക്കോട് മിംസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അത്താണിക്കല്‍ നേറ്റീവ് സ്‌കൂളിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
ബൈക്കപകടം: അദ്ധ്യാപികയടക്കം രണ്ട് പേര്‍ക്ക് പരിക്ക്
Web Desk SN
0
إرسال تعليق