ചങ്ങരംകുളം: മദ്യലഹരിയിലായിരുന്ന ബന്ധുവിന്റെ കുത്തേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ആലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ അട്ടേകുന്ന് കക്കാട്ട്പറമ്പില്‍ സുധാകരന്റെ ഭാര്യ ജിഷ (27) യാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുധാകരന്റെ സഹോദരിയുടെ മകള്‍ സൗമ്യയെ വടക്കേകാട് അകലാട് വെട്ടിപ്പുഴയ്ക്കല്‍ സുനീഷ് (30) വിവാഹംകഴിച്ചിരുന്നു. കുടുംബപ്രശ്‌നം കാരണം സുനീഷില്‍നിന്നും വേര്‍പ്പെട്ട് സുധാകരന്റെ സംരക്ഷണയിലാണ് സൗമ്യ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച മദ്യലഹരിയില്‍ സുധാകരന്റെ വീട്ടിലെത്തിയ സുനീഷ് ഭാര്യയെ ഒപ്പം പറഞ്ഞയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെയ്ക്കുകയായിരുന്നു. സുധാകരനും ജിഷയും സുനീഷിന്റെ ആവശ്യത്തിന് വഴങ്ങാതിരുന്നതില്‍ പ്രകോപിതനായ സുനീഷ് ജിഷയെ കത്തിക്ക് കുത്തുകയായിരുന്നു. നെഞ്ചിനും കൈക്കുമാണ് കുത്തേറ്റത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ജിഷയുടെ ജന്മനാടായ ചെരിപ്പൂരില്‍ സംസ്ക്കരിച്ചു. സുനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലായിരുന്ന ബന്ധുവിന്റെ കുത്തേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു
Web Desk SN
0
إرسال تعليق