മലപ്പുറം: വായനക്കാരന്റെ അറിയാനുള്ള അവകാശം നിഷേധിക്കുന്ന ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്റെ സമരത്തിനെതിരെ ഏകാംഗ നിരാഹാര സമരം. ഊര്‍ങ്ങാട്ടിരി വടക്കുമുറി മീമ്പറ്റ മുഹമ്മദാണ് കലക്ടറേറ്റിന് മുന്നില്‍ ഇന്നലെ നിരാഹാരം അനുഷ്ടിച്ചത്. പത്രങ്ങള്‍ വിതരണം ചെയ്യാതെ ഏജന്റുമാര്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദിന്റെ ആവശ്യം. മലപ്പുറം ജില്ലാ വനമിത്ര അവാര്‍ഡ് ജേതാവായ ഇദ്ദേഹത്തിന്റെ നാലാമത്തെ സത്യാഗ്രഹമാണിത്. മരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് അരീക്കോടും മലപ്പുറം കലക്ടറേറ്റിന് മുന്നിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിരൂര്‍ ആദായ നികുതി ഓഫീസിന് മുന്നിലും സത്യാഗ്രഹം നടത്തിയിട്ടുണ്ട്.
പത്ര ഏജന്റുമാരുടെ സമരത്തിനെതിരെ ഏകാംഗ പ്രതിഷേധം
Malappuram News
0
إرسال تعليق