മലപ്പുറം: കായിക ഉപകരണങ്ങള്‍ക്ക് വിലവര്‍ധിക്കുന്നു. വില്‍പന നികുതി കൂടിയതും ഇന്ധന വില, റബര്‍ എന്നിവയുടെ വര്‍ധനവാണ് വിവിധ കായിക ഉപകരണങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 50 ശമാനത്തിന് മുകളിലാണ് വിലവര്‍ധനവുണ്ടായത്. ഫുട്‌ബോളിനാണ് കൂടുതലായി വില വര്‍ധിച്ചിട്ടുള്ളത്. 500 രൂപക്ക് മുകളിലാണ് ഫുട്‌ബോള്‍ വില. പഞ്ചാബ്, ഉത്തര്‍ പ്രദേശ്, കല്‍കത്ത എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഫുട്‌ബോള്‍ ഇറക്കുമതി ചെയ്യുന്നത്. ബാഡ്മിന്റണ്‍ ബാറ്റ്, ഷട്ടില്‍ കോക്ക് എന്നിവയാണ് കൂടുതലായും കേരളത്തില്‍ വില്‍പന നടക്കുന്നതെന്ന് ആള്‍കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്ത് കായിക ഉപകരണങ്ങള്‍ക്ക് നാല് ശതമാനമാണ് വില്‍പന നികുതി ഈടാക്കുന്നത്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു പി, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നികുതി ഇവക്കുള്ള വില്‍പന നികുതി ഒഴിവാക്കിയിട്ടുണ്ട്. കേരളവും ഇത് മാതൃകയാക്കണമെന്നും കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ക്കു സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആള്‍കേരളാ സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റായി യു കെ സലീം, ജന. സെക്രട്ടറിയായി ഇ കെ മുഹമ്മദ് മുസ്തഫ, ഖജാഞ്ചിയായി പി ജലീലിനെയും വൈസ് പ്രസി ടി ഷാജഹാന്‍, ജോ. സെക്രടറി യു സുഹൈബ് എന്നിവരെ തിരഞ്ഞെടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ യു കെ സലീം, ഇ കെ മുഹമ്മദ് മുസ്തഫ, പി ജലീല്‍ പങ്കെടുത്തു.
കായിക ഉപകരണങ്ങള്‍ക്ക് വിലവര്‍ധിക്കുന്നു
Web Desk SN
0
إرسال تعليق