ലോറി മറിഞ്ഞ് 400 കോഴികള്‍ ചത്തു

എടപ്പാള്‍: സംസ്ഥാനപാതയില്‍ കണ്ടകനം ഓവുപാലത്തിനടുത്ത് കോഴികളെ കൊണ്ടുപോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറഞ്ഞ് 400 ഓളം കോഴികള്‍ ചത്തു. ശനിയാഴ്ച പുലര്‍ച്ചെ ആറര മണിക്കാണ് അപകടം. ആനക്കര റോഡില്‍ പൈപ്പ് പൊട്ടി വെള്ളം കണ്ടനകം റോഡിലൂടെ ഒഴുകുന്നുണ്ട്. ഇതു വഴി വന്ന കോഴികളെ കയറ്റിയ ലോറി പെട്ടെന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടനെ ഇതേ സ്ഥലത്ത് വെച്ച് ഒരു കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടി ഉരസിയെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post