മലപ്പുറം: ഹോമിയോപതി വകുപ്പിന്റെ സ്ത്രീ സാന്ത്വാന സംരംഭമായ 'സീതാലയം' ജില്ലാ തല ഉദ്ഘാടനവും സ്ത്രീ ശാക്തീകരണ ശില്‍പശാലയും ശനിയാഴ്ച നടക്കും. മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ക്ലിനിക്കിലാണ് സീതാലയം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും അവര്‍ക്ക് നേരിടേണ്ടി വരുന്ന പീഢനങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമാണ് സീതാലയം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ വിവിധ ഹോമിയോ ആശുപത്രികളോട് അനുബന്ധിച്ചാണ് സീതാലയം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് ജില്ലകളില്‍ തുടങ്ങിയ പദ്ധതി ഈ വര്‍ഷം 13 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. സീതാലയത്തിലെ ജീവനക്കാരെല്ലാം സ്ത്രീകളാണെന്നതാണെന്നതാണ് പ്രത്യേകത. മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന പരിപാടി നാളെ രാവിലെ 9.30ന് ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് മുഖ്യപ്രഭാഷണം നടത്തും. കെ സേതുരാമന്‍, അഡ്വ. നൂര്‍ബിന റഷീദ്, അഡ്വ. സുധ ഹരിദാസ് വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
'സീതാലയം' ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച
Malappuram News
0
Post a Comment