തിരൂര്‍ : തിരൂരിലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ത്ഥര്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രികാല പരിശോധന കര്‍ക്കശമാക്കിയിരിക്കുകയാണ്. സംശയം തോന്നുന്ന ഡ്രൈവര്‍മാരെ കൈകാണിച്ച് നിര്‍ത്തി ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് മദ്യപാനികളെ കണ്ടെത്തുന്ന വിദ്യ പ്രായോഗികമാക്കിയതോടെ വൈകുന്നേരം ഒന്ന് മിനുങ്ങി വണ്ടിയോടിക്കുന്നവര്‍ പൊല്ലാപ്പിലായിരിക്കുകയാണ്. വൈകുന്നേരമായാല്‍ ബാറില്‍നിന്നിറങ്ങി നാട്ടുകാരെ ഞെട്ടിക്കും വിധത്തില്‍ ബൈക്കില്‍ കറങ്ങിയ മൂന്ന് പേരെ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കിയിരുന്നു. ഊതിയ ഉടന്‍ റിസല്‍ട്ട് ലഭിക്കുന്ന ഈ ഉപകരണം ലഭിച്ചതോടെ മദ്യപാനികളായ ഡ്രൈവര്‍മാരെ കയ്യോടെ പിടികൂടാന്‍ രാത്രി വൈകിയും ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ കറങ്ങുകയാണ്. ഏതായാലും ഊത്ത് യന്ത്രമെത്തിയത് നന്നായെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളമടിച്ച് വാഹനമോടിക്കുന്നത് മൂലം നിരവധി അപകടങ്ങളാണ് ജില്ലയില്‍ ഉണ്ടാകുന്നത്.
Post a Comment